Monday 19 November 2018


പടക്ക നിർമ്മാണ ശാലയ്ക്ക് തീപിടിച്ച് വൻ അപകടം; 8 പേർ മരിച്ചു

By Sooraj S .05 Jul, 2018

imran-azhar

 

 

ഹൈദരാബാദ്: തെലുങ്കാനയിലെ വാറങ്കലിനു സമീപം കോട്ടിലിംഗാലയിൽലെ പടക്ക നിർമ്മാണശാലയിലാണ് വൻ അപകടം ഉണ്ടായത്. ഇന്നലെ രാവിലേ ഏകദേശം 11: 30ഓടെയാണ് അപകടം ഉണ്ടായത്. അപകട സമയത്ത് പടക്ക നിർമ്മാണ തൊഴിലാളികളാണ് ഉണ്ടായിരുന്നത്. അപകട കാരണം ഗോഡൗണിനുള്ളിലെ ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്ഫോടനാത്മകമായ ശബ്ദത്തോടെയാണ് അപകടം ഉണടായത്. ഉടൻ തന്നെ സംഭവ സ്ഥലത്ത് അഗ്നിശമന സേനയെയും പോലീസും എത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. അപകടത്തിൽ 8 പേർ മരിച്ചു. മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിലാണ് കണ്ടെത്തിയത്. സംഭവസ്ഥലത്തുണ്ടായിരുന്ന ചിലർ ശബ്ദം കേട്ട് ഓടി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.