Thursday 23 January 2020




നിര്‍ത്തിയിട്ട കാറില്‍ മറ്റൊരു കാറിടിച്ച് യുവാവിന് ദാരുണാന്ത്യം; നാലുപേര്‍ക്ക് പരിക്കേറ്റു

By anju.02 Jun, 2019

imran-azhar


കാഞ്ഞങ്ങാട്:നിര്‍ത്തിയിട്ട കാറില്‍ മറ്റൊരു കാറിടിച്ച് യുവാവ് മരിച്ചു. നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട മറ്റൊരു കാറിലിടിച്ചാണ് യുവാവിന് ദാരുണാന്ത്യം സംഭവിച്ചത്. നാലുപേര്‍ക്ക് പരിക്കേറ്റു. ചെര്‍ക്കള അഞ്ചാംമൈലിലെ അബ്ദുള്‍ റഹിമിന്റെ മകന്‍ അജ്മല്‍ അംറാസ് (21) ആണ് മരിച്ചത്.

 

കൂടാതെ സഹയാത്രികരായിരുന്ന തളങ്കരയിലെ റാഷിദ് (20), കാരാക്കോട്ടെ അമാനുള്ള (22), മൗവ്വലിലെ ജുനൈദ് (24), സിറ്റിസണ് നഗറിലെ സഹദ് (22) എന്നിവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ രണ്ടോടെ കെഎസ്ടിപി റോഡില്‍ പൂച്ചക്കാട്ടായിരുന്നു അപകടം. ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ട മറ്റൊരു ഇന്നോവ കാറില്‍ ഇടിക്കുകയായിരുന്നു. പുലര്‍ച്ചെ പള്ളിയില്‍ നിസ്‌കാരത്തിനെത്തിയവരാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്.