Tuesday 21 January 2020




ഇന്നോവ കാറില്‍ ബൈക്കിടിച്ച് രണ്ടുവിദ്യാര്‍ത്ഥികള്‍ മരിച്ചു

By Sooraj Surendran.30 Apr, 2019

imran-azhar

 

 

കരുനാഗപ്പള്ളി: കുലശേഖരപുരം മഠത്തില്‍ ജംഗ്ഷന് സമീപം ഇന്നോവ കാറില്‍ ബൈക്ക് ഇടിച്ച് രണ്ടുവിദ്യാര്‍ത്ഥികള്‍ മരിച്ചു. കോട്ടക്കുപുറം പുതുമണ്ണേല്‍ രാജേന്ദ്രന്‍-മഞ്ചു ദമ്പതികളുടെ മകന്‍ അക്ഷയ് രാജ് (17), കോട്ടക്കുപുറം കൂട്ടിങ്ങല്‍ കാര്‍മല്‍ പയസ് റോഡ്രിക്‌സിന്റേയും സൂനി യുടേയും മകന്‍ അലന്‍ (17) എന്നിവരാണ് മരിച്ചത്. സിനിമാ കണ്ട് തിരികെ വീട്ടിലേക്ക് വരുംവഴി മീത്തില്‍ മുക്കിന് സമീപത്തായിരുന്നു അപകടം.


കുലശേഖരപുരം മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണ് ഇരുവരും. അലന്‍ ആപകട സ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടു. അക്ഷയ് രാജിനെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അലന്റെ പിതാവ് അരുണാചല്‍ പ്രദേശില്‍ സിആര്‍പിഎഫ് ജവാനാണ്. അദ്ദേഹം നാട്ടില്‍ എത്തിയതിനുശേഷമായിരിക്കും അടക്കം. അക്ഷയ് രാജിന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. മൃതദേഹം കരുനാഗപ്പള്ളി ഗവണ്‍മെന്റ് ആശുപത്രി മോര്‍ച്ചറിയില്‍. അനുഷ അക്ഷയുടെയും, അലീന അലന്റേയും സഹോദരിമാരാണ്.