Saturday 22 February 2020




കൊല്ലത്ത് കാറും ബസും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു

By online desk.11 Nov, 2019

imran-azhar

 

 

കൊല്ലം : ദേശീയപാതയില്‍ പാരിപ്പള്ളിയില്‍ കാറും ബസും കൂട്ടിയിടിച്ച് യുവദമ്പതികള്‍ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര ഊരാട്ടുകാല തിരുവോണത്തില്‍ ജനാര്‍ദ്ദനന്‍ നായരുടെയും ശ്രീജയുടെയും മകന്‍ രാഹുല്‍ എസ്.നായര്‍ (32), ഭാര്യ സൗമ്യ(28) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 10.30 ഓടെ പാരിപ്പള്ളി മുക്കടക്കും കടമ്പാട്ടുകോണത്തിനും മദ്ധ്യേയായിരുന്നു അപകടം. മയ്യനാട് ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ദമ്പതികള്‍ സഞ്ചരിച്ച കാറില്‍ എതിരെ വരികയായിരുന്ന കെ.യു.ആര്‍.ടി.സി ജന്റം ബസ് ഇടിക്കുകയായിരുന്നു.

 

അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടം നടന്നയുടന്‍ ഓടിക്കൂടിയവര്‍ ഇരുവരെയും പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊല്ലം ആയൂര്‍ ഇളമാട് സ്വാമി നിവാസില്‍ പരേതനായ സുന്ദരേശന്‍പിള്ളയുടെയും സരസ്വതിയമ്മയുടെ മകളാണ് സൗമ്യ. രാഹുല്‍ പി.ഡബ്ല്യു.ഡി കാഞ്ഞിരംകോട് ഡിവിഷനിലെ ഓവര്‍സിയറും സൗമ്യ അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരിയുമാണ്. ഒരു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഒന്നരവയസുകാരിയായ മകള്‍ ഇശാനിയെ വീട്ടിലാക്കിയാണ് ഇരുവരം വിവാഹത്തിന് പോയത്. മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജാശുപത്രിയില്‍പോസ്റ്റുമോര്‍ട്ടം ചെയ്തശേഷം ബന്ധുക്കള്‍ക്ക് കൈമാറി. പാരിപ്പള്ളി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.