Tuesday 20 August 2019




കോട്ടയത്ത് നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് പേർ മരിച്ചു

By Sooraj Surendran .04 Mar, 2019

imran-azhar

 

 

ഏറ്റുമാനൂർ: കോട്ടയം പേരൂര്‍ കണ്ടംചിറയില്‍ നിയന്ത്രണം വിട്ട കാര്‍ കാൽനട യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ രണ്ട് പെൺകുട്ടികൾ മരിച്ചു. അന്നു (19), നീനു (16) എന്നിവരാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് രണ്ടേകാലോടെയാണ് അപകടം ഉണ്ടായത്. ഏറ്റുമാനൂർ ഭാഗത്ത് നിന്നും വന്ന കാറാണ് അപകടമുണ്ടാക്കിയത്. എന്നാൽ മറ്റൊരു കാർ തന്റെ കാറിന്റെ പിൻവശത്ത് ഇടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് അപകടത്തിൽപ്പെട്ട കാർ ഡ്രൈവർ പറയുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാർ ഇടിച്ച പെൺകുട്ടികളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പെൺകുട്ടികളുടെ അമ്മയായ ലെജിക്കും (45) പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.