Friday 10 July 2020




പിക്കപ്പ് വാൻ അപകടത്തിപ്പെട്ടു; വിദ്യാർത്ഥികൾക്ക് പരിക്ക്

By Sooraj S.19 Jul, 2018

imran-azhar

 

 

കോട്ടയം: പൊൻകുന്നം-പാലാ റോഡിലാണ് അപകടം നടന്നത്. നിയന്ത്രണം തെറ്റി വന്ന പിക്കപ്പ് വാൻ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഏകദേശം മൂന്ന് മണിയോടെ റ രണ്ടാം മൈൽ ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം ഉണ്ടായത്. അമൽ സാബു,അർജുൻ സ്റ്റെഫിൻ എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവർ പനമറ്റം സർക്കാർ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളാണ്. പരിക്കേറ്റവരിൽ അമലിന്റെ നില ഗുരുതരമാണ്. അപകടം നടന്ന ഉടൻ തന്നെ വിദ്യാർത്ഥികളെ സമീപ വാസികൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട കാരണം എന്താണെന്ന് വ്യക്തമല്ല.