Wednesday 18 July 2018

കോട്ടയത്ത് എം സി റോഡിൽ കാർ നിയന്ത്രണം തെറ്റി അപകടത്തിൽപ്പെട്ടു

By Sooraj S.09 Jul, 2018

imran-azhar

 

 

കോട്ടയം: ഇന്നലെ വൈകുന്നേരമാണ് അപകടം ഉണ്ടയാത്. വേഗതയിലായിരുന്ന കാർ നിയന്ത്രണം തെറ്റിയാണ് അപകടത്തിൽപ്പെട്ടത്. എന്നാൽ അപകടത്തി ആരുംതന്നെ പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു. എം സി റോഡ് ചുട്ടുവേലി ഭാഗത്താണ് അപകടം ഉണ്ടായത്. കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ മറ്റൊരു കാറിലിടിച്ച ശേഷം പോസ്റ്റിലിടിച്ച് നിൽക്കുകയായിരുന്നു. അപകടത്തിനു ശേഷം കാറിൽ നിന്നും പുക ഉയർന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. അപകടത്തിൽ കാറുകളുടെ മുൻഭാഗം പൂർണമായും തകർന്നു. എം സി റോഡിലൂടെ അമിത വേഗത്തിലാണ് വാഹനങ്ങൾ ചീറിപ്പായുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി നടപടികൾ സ്വീകരിച്ചു.