Thursday 23 May 2019


ബൈക്ക് യാത്രികൻ കെ എസ് ആർ ടി സി ബസിടിച്ച് മരിച്ചു

By Sooraj S.01 Jan, 1970

imran-azhar

 

 

ആലുവ: ആലുവ-പെരുമ്പാവൂർ റോഡിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് നിസാർ ആണ് മരിച്ചത്. കുന്നുകുഴി റോഡിൽ വെച്ചാണ് നിസാറിന്റെ ബൈക്ക് അപകടത്തിൽ പെടുന്നത്. അമിത വേഗതയിലെത്തിയ ഒരു വാൻ നിസാറിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം തെറ്റിയ ബൈക്ക് കെ എസ് ആർ ടി സി ബസുമായി ഇടിക്കുകയായിരുന്നു. നിസാർ സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. കടൂപ്പാടം വയലോടന്‍ സ്വദേശിയാണ് നിസാർ. നിസാർ തന്റെ ജോലിയുടെ ആവശ്യത്തിനായി പെരുമ്പാവൂരിലേക്ക് പോകവെയാണ് അപകടം ഉണ്ടായത്.