Tuesday 20 August 2019




നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

By Sooraj Surendran.22 Dec, 2018

imran-azhar

 

 

മലയിൻകീഴ്: നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഈഴക്കോട് ഷീജ ഭവനിൽ വിവേക് (20)ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ 2:45നാണ് അപകടം ഉണ്ടായത്. എലിമിനേഷൻ തൊഴിലാളിയായ യുവാവ് ജോലിക്കിടെ പുറത്ത് പോകവേ പിടാരത്തിന് സമീപമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട വിവേക് തൽക്ഷണം മരിക്കുകയായിരുന്നു. അമിത വേഗതയാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അച്ഛൻ ബിജു കുമാർ, അമ്മ ഷീജ.