Wednesday 23 January 2019


പൊൻകുന്നത്ത് ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം: ഒരാളുടെ നില അതീവഗുരുതരം

By Sooraj Surendran.24 Dec, 2018

imran-azhar

 

 

കോട്ടയം: പൊൻകുന്നത്ത് ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരം. തിങ്കളാഴ്ച രാത്രി 7:20നാണ് അപകടം. പൊൻകുന്നത്തുനിന്നു പാലായ്ക്കു പോവുകയായിരുന്ന നിരപ്പേൽ എന്ന സ്വകാര്യ ബസും പൊൻകുന്നം ഭാഗത്തേക്കു വരികയായിരുന്നു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മണർകാട് കിഴക്കേപറന്പിൽ സുകുമാരൻ (മോനായി- 56), പാലക്കാട് ഏലവന്നം പുറഞ്ഞാട്ടിക്കാലായിൽ സോമനാഥന്‍റെ മകൻ കണ്ണദാസൻ (36), കോട്ടയം കളത്തിപ്പടി സ്വദേശി കാർത്തികപ്പള്ളിയിൽ ഉല്ലാസ് (48) എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അജി (40)നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പരിക്കേറ്റവരെ പോലീസും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.