Friday 24 May 2019


മന്ദമരുതിയിൽ ടിപ്പർ സ്‌കൂട്ടറിലിടിച്ച് രണ്ട് പേർ മരിച്ചു

By Sooraj Surendran .25 Feb, 2019

imran-azhar

 

 

പത്തനംതിട്ട: റാന്നി മന്ദമരുതിയിൽ ടിപ്പർ ലോറി സ്‌കൂട്ടറിലിടിച്ച് രണ്ട് പേർ മരിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ ടിപ്പർ ലോറി സ്‌കൂട്ടറിലിടിക്കുകയായിരുന്നുവെന്ന് സമീപവാസികളായ ദൃക്‌സാക്ഷികൾ പറയുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സ്‌കൂട്ടർ യാത്രികർക്ക് ഗുരുതരമായി പരിക്കേറ്റു. പത്തനാപുരം പുന്നല സ്വദേശികളാണ് അപകടത്തിൽ മരിച്ചത്. ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അപകടത്തെ തുടർന്ന് ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. പോലീസ് മേൽനടപടികൾ ആരംഭിച്ചു.