Friday 24 May 2019


നിയന്ത്രണം വിട്ട കാർ ബസ് സ്റ്റോപ്പിൽ ഇടിച്ചുകയറി: 11 വിദ്യാർഥിനികൾക്ക് പരിക്ക്

By Sooraj Surendran .06 Feb, 2019

imran-azhar

 

 

തളിപ്പറമ്പ്: ചെനയന്നൂരിൽ നിയന്ത്രണം വിട്ട കാർ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ച് കയറി 11 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരം നാലരയോടെയാണ് അപകടമുണ്ടായത് . ആലക്കോടുനിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്നു കാർ. പെട്ടെന്ന് കാറിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. തുടർന്ന് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ചെനയന്നൂർ ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥിനികളായ സഹല(21), ജുമാന(18), ജീതു(18), ‌പി.എസ്. ചിഞ്ചു (21), എം.പി. മായ (19), അനഘ പവനൻ(18), കെ.അർച്ചന (17), ശ്രുതി(20), ശ്രീലക്ഷ്മി(18), കെ.പി. വർഷ(20), മുംതാസ്(17) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.