Wednesday 23 September 2020




പുതുക്കോട്ടയിൽ വാനിൽ ലോറിയിടിച്ച് 10 പേർ മരിച്ചു

By Sooraj Surendran .06 Jan, 2019

imran-azhar

 

 

തിരുച്ചി: തമിഴ്‌നാട്ടിലെ പുതുക്കോട്ടയിൽ വാനിൽ ലോറിയിടിച്ച് 10 അയ്യപ്പഭക്തർ മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം ഉണ്ടായത്. എതിർ ദിശയിൽ നിന്നും വരികയായിരുന്ന അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന വാഹനവും, ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വനിലുണ്ടായിരുന്ന അഞ്ച് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. 15 പേരാണ് വാനിലുണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റവരെ പുതുക്കോട്ട മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെലുങ്കാന സ്വദേശികളാണ് അപകടത്തിൽ മരിച്ചത്. അപകടത്തെ തുടർന്ന് പാതയിൽ ഗതാഗതം സ്തംഭിച്ചു. പോലീസും നാട്ടുകാരും ചേർന്ന് ഗതാഗതം പുനഃസ്ഥാപിച്ചു.