Thursday 09 July 2020




കുറുമ്പതുരത്ത് ട്രാൻസ്ഫോമറിൽ കയറി വൈദ്യുത കമ്പിയിൽ പിടിച്ച യുവാവ് അത്യാസന്ന നിലയിൽ

By Sooraj S.04 Jul, 2018

imran-azhar

 

 

കുറുമ്പതുരത്ത്: ഇന്നലെ കുറുമ്പതുരത്ത് കൂലിവേലക്കായി എത്തിയ മനോജിനാണ് അപകടം ഉണ്ടായത്. ജോലിക്കിടെ പുറത്ത് പോയ മനോജ് ട്രാൻസ്ഫോമറിൽ കയറി വൈദ്യുത കമ്പിയിൽ പിടിച്ചപ്പോഴാണ് അപകടം ഉണ്ടായത്. തുടർന്ന് ശരീരമാസകലം പൊള്ളലേറ്റ മനോജിനെ നാട്ടുകാർ ചേർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപകട നില തരണം ചെയ്യാത്ത മനോജ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐ സി യു വിഭാഗത്തിൽ ചികിത്സയിലാണ്. ഇയാൾ സ്വമേധയാ വൈദ്യുത കമ്പിയിൽ പിടിച്ചതാണോ അബദ്ധവശാൽ സംഭവിച്ചതാണോ എന്ന് വ്യക്തമായിട്ടില്ല. പൊയ്യ ചെന്തുരുത്തി അർക്കപറമ്പ് സ്വദേശിയാണ് മനോജ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുമെന്ന് അറിയിച്ചു.