Monday 20 January 2020




വാഹനം ഓടിക്കുന്നതിനിടെ അച്ഛന് ഹൃദയാഘാതം, നിയന്ത്രണമേറ്റെടുത്ത് എട്ടുവയസുകാരൻ

By Sooraj Surendran.03 May, 2019

imran-azhar

 

 

തുംകൂർ: കർണാടകയിൽ ചിക്കനായകനഹള്ളിയിലെ ഹുളിയാറിൽ വാഹനമോടിക്കുന്നതിനിടെ മധ്യവയസ്‌കൻ മരിച്ചു. ഡ്സ് കാരിയർ വാഹനത്തിന്‍റെ ഡ്രൈവറായിരുന്നു ശിവകുമാർ ആണ് മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം. അച്ഛന് വേദനകൊണ്ട് പുളയുന്നതുകണ്ട എട്ടുവയസുകാരൻ വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് അപകടം ഒഴിവാക്കി. മകൻ പുനീർഥിന്റെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. പിതാവിന്റെ മരണം അറിഞ്ഞ മകൻ പിന്നീട് അലറിക്കരയുകയായിരുന്നു. കൊറടാഗരേയിലെ അല്ലലസാന്ദ്ര സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് പുനീർഥ്. നെഞ്ചുവേദന അനുഭവപ്പെട്ട ശിവകുമാറിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.