By online desk.07 May, 2019
വെള്ളറട: നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന് പിന്നില്‍ ടിപ്പര്‍ലോറി ഇടിച്ച് ഡ്രൈവര്‍ മരിച്ചു. ടിപ്പര്‍ലോറി ഡ്രൈവര്‍ വെള്ളറട നെല്ലിശ്ശേരിവിള വീട്ടില്‍ സതീഷ് (40) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ 2ന് ആയിരുന്നു അപകടം. മണ്ണു നിറച്ച് വന്ന സതീഷിന്റ ഉടമസ്ഥതയിലുള്ള ടിപ്പര്‍ലോറി റോഡ് വക്കില്‍ നിര്‍ത്തിയിരുന്ന ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട് ടിപ്പര്‍ ലോറി ഏറേസമയം റോഡില്‍ കിടന്നു. രാത്രി പെട്രോളിംഗിനെത്തിയ സെയില്‍ ടാക്സ് ജീവനക്കാരാണ് അപകടവിവരം പൊലീസില്‍ അറിയിച്ചത്. വെള്ളറട സ്റ്റേഷനില്‍ നിന്നും പൊലീസെത്തി സതീഷിനെ വാഹനത്തില്‍ നിന്ന് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് പാറശാല നിന്നും അഗ്നിശമന സേനയെ എത്തി ഏറെ പണിപ്പെട്ട് സതീഷിനെ പുറത്തെടുത്തു.
ഗുരുതരമായി പരിക്കേറ്റ സതീഷിനെ കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെട്ടു. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പൊലീസ് നടപടികള്‍ക്ക് ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റുമോര്‍ട്ടം നത്തി ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.