Thursday 02 April 2020




ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

By online desk .11 Feb, 2020

imran-azhar

 

 

വെഞ്ഞാറമൂട്: ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. കീഴായിക്കോണം സ്വദേശി അജയരാജിനാണ് (38) പരിക്കുപറ്റിയത്. ഇന്നലെ പുലര്‍ച്ചെ സംസ്ഥാന പാതയില്‍ കീഴായിക്കോണം അഗ്‌നിരക്ഷാസേനാ ഓഫീസിന് സമീപത്തായിരുന്നു അപകടം. വെഞ്ഞാറമൂട് ഭാഗത്ത് നിന്നും കാരേറ്റ് ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ഓട്ടോയും എതിര്‍ ദിശയില്‍ വരുകയായിരുന്ന കാറും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറെ വെഞ്ഞാറമൂട് അഗ്‌നിരക്ഷാസേന നാട്ടുകാരുടെ സഹായത്തോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.