Tuesday 20 August 2019




വൈറ്റിലയില്‍ മേല്‍പാലത്തില്‍ നിന്ന് കാര്‍ റെയില്‍വേ ട്രാക്കിലേക്ക് വീണു; ഡ്രൈവര്‍ക്ക് പരിക്ക്

By anju.08 Apr, 2019

imran-azhar


വൈറ്റിലയില്‍ മേല്‍പാലത്തില്‍ നിന്ന് കാര്‍ റെയില്‍വേ ട്രാക്കിലേക്ക് വീണു. വൈറ്റില ബൈപ്പാസിന് സമീപം മേല്‍പാലത്തിലാണ് അപകടം സംഭവിച്ചത്.പാലാരിവട്ടം ഭാഗത്ത് നിന്നും വൈറ്റിലയിലേക്ക് പോകുകയായിരുന്ന കാറിന്റെ പിറകില്‍ കണ്ടൈനര്‍ ട്രെയിലര്‍ ഇടിച്ചാണ് അപകടം നടന്നത്.

അപകടം സൃഷ്ടിച്ച കണ്ടൈനറും ഡ്രൈവറും പോലീസ് കസ്റ്റഡിയിലാണ്. ഡ്രൈവര്‍ തൃശൂര്‍ സ്വദേശി അര്‍ജുനനെ പരുക്കുകളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.