Tuesday 20 August 2019




കൂത്തുപറമ്പില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

By anju.09 Mar, 2019

imran-azhar


കണ്ണൂര്‍: കൂത്തുപറമ്പ് പാലത്തുംകരയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. സംഭവത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു.പേരാവൂര്‍ മഠപ്പുരച്ചാലിലെ ആമക്കാട്ട് തങ്കച്ചനാണ് (54) മരിച്ചത്. പരിക്കേറ്റ തെറ്റുവഴിയിലെ കോക്കാട്ട് ജെയിംസ്,മാവടിയിലെ സജി എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജാസ്പത്രിയിലും പനക്കവേലില്‍ ജോണി,ജോബി എന്നിവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

 

ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. പേരാവൂരില്‍ നിന്നു കണ്ണൂരിലേക്ക് പോവുകയായിരുന്ന കാറും എതിരെ വന്ന ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്..മേഴ്‌സിയാണ് തങ്കച്ചന്റെഭാര്യ. മക്കള്‍: അഭിന്‍, അഭിത. സഹോദരങ്ങള്‍ :ജോളി, ജോഷി, സന്തോഷ് ,മേഴ്‌സി.സംസ്‌കാരം പിന്നീട്.