By online desk .24 Jan, 2021
വളാഞ്ചേരി : വട്ടപ്പാറയില്‍ ചരക്കുലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കര്‍ണാടക ബഗാല്‍കോട്ട് സ്വദേശി യമനപ്പ വൈ. തല്വാര്ആണ് മരിച്ചത്. മുപ്പത്തിനാലുവയസായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടം നടന്നത്. ലോറി നിയന്ത്രണം വിട്ട് മറിഞ്ഞശേഷം മുപ്പതടിയിലേറെയുള്ള താഴ്ചയിലേക്ക് വീഴുകയായിരുന്നു. മഹാരാഷ്ട്രയില്‍നിന്ന് കൊച്ചിയിലേക്ക് പഞ്ചസാരയുമായി വന്ന ലോറിയാണ് മറിഞ്ഞത്. ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.