Monday 13 July 2020




ദേശീയ പാതയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

By online desk .18 May, 2020

imran-azhar

 

ചവറ: ദേശീയപാതയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്നയാൾക്ക് സരമായപരിക്കുകളേറ്റു . ചവറ തോട്ടിനു വടക്ക് സ്വദേശി ജയകുമാറാ (38)ണ് മരിച്ചത്. ചവറ ടൈറ്റാനിയം ജംഗ്ഷന് സമീപം തിങ്കളാഴ്ച വൈകിട്ടായിരുന്നു അപകടം. എതിരെ വന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കിൽ ജയകുമാറിനൊപ്പമുണ്ടായിരുന്ന ചവറ സ്വദേശി അരുൺകുമാർ പരിക്കുകളോടെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.