Friday 22 February 2019


തിരുവനന്തപുരത്ത് ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ൾക്ക് ദാരുണ അന്ത്യം

By uthara .12 Feb, 2019

imran-azhar

തിരുവനന്തപുരം: ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണ അന്ത്യം . കല്ലറ വെള്ളംകുടി അഭിവിലാസത്തിൽ അഭിലാൽ (24), മര്യാപുരം സ്വദേശി അഭിലാഷ് (25) എന്നിവരാണ് വനഹനാപകടത്തിൽ മരിച്ചത്. രാത്രി 11.45 -ഓടെ പടിഞ്ഞാറെ കോട്ടയ്ക്ക് സമീപം വച്ചായിരുന്നു അപകടം ഉണ്ടായത് . തമിഴ്നാട് രജിസ്ട്രേഷനിലുള്ള ചരക്ക് ലോറിയുമായി ആണ് ബൈക്ക് കൂട്ടിയിടിച്ചത് .

 

വാഹനം കൂട്ടിയിടിച്ച ആഘാതത്തിൽ ബൈക്കിനും ലോറിക്കും തീപിടിക്കുകയും വൻസ്ഫോടന ശബ്ദമുണ്ടാകുകയും ചെയ്തു . തീ പടർന്നത് ബൈക്കിന്‍റെ പെട്രോൾ ടാങ്ക് തകർന്നതുകാരണമാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം .

 

മെഡിക്കൽ കോളജാശുപത്രിയിൽ അപകടത്തെ തുടർന്ന് ഇരുവരെയും എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു .ബന്ധുക്കൾക്ക് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷമേ വിട്ടുകൊടുക്കുകയുള്ളു .