Tuesday 15 October 2019




സൗമ്യ വധം: പ്രതി അജാസ് മരിച്ചു

By Sooraj Surendran .19 Jun, 2019

imran-azhar

 

 

ആലപ്പുഴ: വള്ളിക്കുന്നത്ത് വനിതാ സിവിൽ പോലീസ് ഓഫീസർ സൗമ്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി അജാസ് മരിച്ചു. സൗമ്യയെ കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കാൻ ശ്രമിച്ച അജാസിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അജാസിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് കഴിഞ്ഞ ദിവസം ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. ഇന്ന് വൈകിട്ട് ആറ് മണിയോടെ ആശുപത്രിയിലായിരുന്നു അജാസ് മരിച്ചത്. അജാസിന്റെ വിവാഹാഭ്യർത്ഥന നിരന്തരമായി നിരസിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

 

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെയായിരുന്നു കാറിലെത്തിയ അജാസ് സ്‌കൂട്ടറിൽ വരികയായിരുന്ന സൗമ്യയെ ഇടിച്ചിടുകയും തുടർന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയും, രക്ഷപെടാൻ ശ്രമിച്ച സൗമ്യയെ വടിവാളുകൊണ്ട് വെട്ടുകയുമായിരുന്നു. സൗമ്യ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇന്നലെ അജാസിനെ എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി സസ‌്പെൻഡ‌് ചെയ‌്തിരുന്നു. അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. അജാസിനെതിരെ പോലീസ് കേസും രജിസ്റ്റർ ചെയ്തിരുന്നു.