Thursday 27 June 2019




മദ്യപിച്ച് വാഹനമോടിച്ച നടി ഗായത്രി രഘുറാമിനെതിരെ നടപടി

By Sooraj Surendran.27 Nov, 2018

imran-azhar

 

 

ചെന്നൈ: മദ്യപിച്ച് വാഹനമോടിച്ച ബോളിവുഡ് താരം ഗായത്രി രഘുറാമിനെതിരെ പോലീസ് നടപടി. ശനിയാഴ്ച്ച രാത്രിയാണ് സംഭവം. എം സി ആർ നഗറിൽ ഒരു പരിപാടി കഴിഞ്ഞ് മടങ്ങവെയാണ് ഗായത്രിയെ സത്യാ സ്റ്റുഡിയോക്ക് സമീപം പോലീസ് പിടിക്കുന്നത്. തുടർന്ന് പരിശോധന നടത്തിയ പോലീസ് മദ്യപിച്ചോ എന്നറിയാൻ ബ്രീത് അനലൈസർ ടെസ്റ്റ് നടത്താൻ ശ്രമിച്ചപ്പോൾ ഗായത്രി വിസമ്മതിക്കുകയും മദ്യപിച്ചതായി സമ്മതിക്കുകയും ചെയ്തു. തുടർന്ന് പോലീസ് വാഹനം അഡയാറിലുള്ള വീട്ടിലേക്കും അവിടെ നിന്ന് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. മോട്ടോർ വെഹിക്കിൾ ആക്ട് 185 പ്രകാരം പോലീസ് കേസ് ഫയൽ ചെയ്തു. പിനീട് മൊബൈൽ കോടതിയിൽ പിഴയടച്ച് താരം കാർ വീണ്ടെടുത്തു.