Friday 22 March 2019


സിനിമ-നാടക നടൻ കെ.​എ​ൽ.​ആ​ന്‍റ​ണി അന്തരിച്ചു

By Sooraj Surendran.21 Dec, 2018

imran-azhar

 

 

കൊച്ചി: പ്രശസ്ത സിനിമ-നാടക നടൻ കെ.എൽ.ആന്‍റണി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രശസ്ത നാടക നടനായ ആന്റണി 'മഹേഷിന്റെ പ്രതികാരം' എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. ലീനയാണ് ഭാര്യ അമ്പിളി, ലാസർഷൈൻ, നാൻസി എന്നിവരാണ് ആന്റണിയുടെ മക്കൾ. ഫോർട്ട് കൊച്ചി സ്വദേശിയാണ് കെ എൽ ആന്റണി. കൊച്ചിൻ കലാകേന്ദ്രം എന്ന നാടക സമിതി ആന്റണി രൂപീകരിച്ചിട്ടുണ്ട്. രാജൻ സംഭവമാക്കി ആന്റണി രചിച്ച ഇരുട്ടറ എന്ന നാടകം വിവാദമായിരുന്നു. ആന്റണി എഴുതി സംവിധാനം ചെയ്‌ത കലാപം, കുരുതി, ഇരുട്ടറ, മനുഷ്യപുത്രൻ, തെരുവുഗീതം തുടങ്ങിയ നാടകങ്ങളിൽ ഭാര്യ ലീനയും അഭിനയിച്ചിട്ടുണ്ട്.