Tuesday 19 February 2019


വണ്ടിച്ചെക്ക് കേസിൽ നടൻ റിസബാവ കുറ്റക്കാരനെന്ന് കോടതി

By Sooraj S.05 Oct, 2018

imran-azhar

 

 

2015 ജനുവരിയിലാണ് സംഭവം. പ്രമുഖ നടൻ റിസബാവ സാദിഖിൽ നിന്നും 11 ലക്ഷം രൂപ കടമായി വാങ്ങിയിരുന്നു. സാദിഖ് പല തവണ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും റിസബാബ പണം തിരികെ നൽകിയിരുന്നില്ല. എന്നാൽ 2015 ജനുവരിയിൽ റിസബാവ 11 ലക്ഷം രൂപയുടെ ചെക്ക് നൽകിയിരുന്നു.. എന്നാൽ ഈ ചെക്ക് മടങ്ങിയതോടെ സാദിഖ് കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ റിസബാവ കുറ്റക്കാരനാണെന്ന് എറണാകുളം എന്‍ ഐ(നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്)കോടതി കണ്ടെത്തുകയായിരുന്നു. റിസബാവ തന്റെ മകൾക്ക് വേണ്ടി സാദിഖിന്റെ മകനുമായി വിവാഹം നിശ്ചയിച്ചിരുന്നു. ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് പണം കടം വാങ്ങിയത്.