Thursday 14 November 2019




ദൃശ്യങ്ങളുടെ പകർപ്പിന് അവകാശമുണ്ട്; ദിലീപ് വീണ്ടും സുപ്രീംകോടതിയിൽ

By Sooraj Surendran.03 Oct, 2019

imran-azhar

 

 

ന്യൂ ഡൽഹി: കൊച്ചിയിൽ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. ദൃശ്യങ്ങളിലുള്ള സ്ത്രീ ശബ്ദത്തിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും, ഇത് തെളിയിക്കുന്നതിന് വേണ്ടി ദൃശ്യങ്ങ ക്ലോൺ ചെയ്ത് നൽകണമെന്നും എഴുതി തയ്യാറാക്കിയ വാദത്തിലൂടെ ദിലീപ് ആവശ്യപ്പെട്ടു. മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയിൽ ഇന്നാണ് വാദം പൂർത്തിയായത്. തന്റെയും അഭിഭാഷകന്റെയും പക്കൽ മെമ്മറി കാർഡിന്റെ പകർപ്പ് സുരക്ഷിതമായിരിക്കുമെന്നും ദിലീപ് കോടതിയിൽ അറിയിച്ചു. എന്നാൽ ദൃശ്യങ്ങൾ പ്രതിയായ ദിലീപിന് നൽകിയാൽ ദുരുപയോഗം ചെയ്യുമെന്നും, തന്റെ സ്വകാര്യതയെ നശിപ്പിക്കുമെന്നുമാണ് ആക്രമണത്തിനിരയായ നടിയുടെ നിലപാട്.