Saturday 21 July 2018

ദിലീപിനെ ചതിച്ചത് മഞ്ജുവാര്യരും ശ്രീകുമാര്‍ മേനോനും; പ്രതിഫലം ഫ്‌ളാറ്റും ഒടിയന്‍ സിനിമയില്‍ ചാന്‍സും; മാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍

By Anju N P.28 Mar, 2018

imran-azhar

 

കൊച്ചി: നടിയെ അക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ മഞ്ജു വാര്യര്‍ക്കും ശ്രീകുമാര്‍ മേനോനും രമ്യാ നമ്പീശനും ലാലിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി രണ്ടാംപ്രതിയായ മാര്‍ട്ടിന്‍.വിചാരണയുടെ ഭാഗമായി എറണാകുളം സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു മാര്‍ട്ടിന്റെ പ്രതികരണം.

 


ശ്രീകുമാര്‍ മേനോനും മഞ്ജു വാര്യരും ലാലും രമ്യാ നമ്പീശനും ചേര്‍ന്ന് ദിലീപിനെ കുടുക്കാനുണ്ടാനുണ്ടാക്കിയ കെണിയാണ് കേസെന്നാണ് മാര്‍ട്ടിന്‍ കോടതിയില്‍ പറഞ്ഞത്.

 

താനുള്‍പ്പെടെയുള്ള നിരപരാധികളെ ചതിച്ചതിന് മഞ്ജു വാര്യര്‍ക്ക് ലഭിച്ച പ്രതിഫലമാണ് മുംബൈയിലെ ഫ്ളാറ്റും ഒടിയനിലെ വേഷവുമെന്നും മാര്‍ട്ടിന്‍ പ്രതികരിച്ചു. തനിക്ക് കോടതിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നും മാര്‍ട്ടിന്‍ പറഞ്ഞു.
അതേസമയം, കേസ് പരിഗണിക്കുന്നത് വിചാരണ കോടതി ഏപ്രില്‍ 11ലേക്ക് മാറ്റി.