Wednesday 03 June 2020




നടിയെ ആക്രമിച്ച കേസ്: ബിന്ദു പണിക്കർ കൂറുമാറി

By Sooraj Surendran.09 Mar, 2020

imran-azhar

 

 

കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ സാക്ഷിയായ ബിന്ദു പണിക്കർ കൂറുമാറി. കേസുമായി ബന്ധപ്പെട്ട് വിചാരണ നടന്നുകൊണ്ടിരിക്കെയാണ് ബിന്ദു പണിക്കരുടെ മൊഴി മാറ്റം. പോലീസിന് നൽകിയ മൊഴിയാണ് താരം കോടതിയിൽ മാറ്റി പറഞ്ഞത്. മൊഴി രേഖപ്പെടുത്തുന്നതിനായി തിങ്കളാഴ്ച രാവിലെയോടെയാണ് ബിന്ദു പണിക്കരും, കുഞ്ചാക്കോ ബോബനും വിചാരണ കോടതിയിലെത്തിയത്. മുകേഷ്, സിദ്ധിഖ് ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ മൊഴി രേഖപ്പെടുത്തുന്നതിനായി വരും ദിവസങ്ങളിൽ എത്തും. കേസിൽ നേരത്തെ ഇടവേള ബാബുവും മൊഴി മാറ്റിയിരുന്നു. പോലീസിന് നൽകിയ മൊഴിയിൽ നിന്നും വിഭിന്നമായ മൊഴിയാണ് ഇടവേള ബാബു കോടതിയിൽ നൽകിയത്. ഇതോടെ സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം നടിയെ ആക്രമിച്ച കേസും പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയെന്ന കേസും രണ്ടായി പരിഗണിക്കണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി.