Monday 23 October 2017

നടിയെ ആക്രമിച്ച സംഭവം: കുറ്റപത്രം നല്‍കാന്‍ തിരക്കിട്ട നീക്കം, ദൃശ്യങ്ങള്‍ ലഭിച്ചെന്ന് സൂചന

By online desk.20 Sep, 2017

imran-azhar

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ അടുത്ത മാസം ആദ്യം തന്നെ അങ്കമാലി കോടതിയില്‍ കുറ്റപത്രം പൊലീസ് സമര്‍പ്പിക്കാനാണ് പൊലീസ് നീക്കം. നടിയുടെ അശ്ളീല ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായിട്ടില്ലാത്തത് തിരിച്ചെടിയാണെങ്കിലും മാപ്പ് സാക്ഷികളെ ഉപയോഗിച്ച് കേസ് മുന്നോട്ട് കൊണ്ടു പോകാനാണ് പൊലീസ് നീക്കം.

മുഖ്യസാക്ഷി ആക്രമിക്കപ്പെട്ട നടിയായിരിക്കും. മഞ്ജു വാര്യരുള്‍പ്പെടെ പല സിനിമാക്കാരെയും സാക്ഷികളാക്കാണ് നീക്കം. ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മില്ലുള്ള വിരോധം ചോദ്യം ചെയ്യലില്‍ പലരും ചൂണ്ടിക്കാട്ടിയെങ്കിലും കോടതിയില്‍ ഇതു പോലെ മൊഴി നല്‍കണമെന്നില്ല. അത് കൊണ്ട് തന്നെ പ്രോസിക്യൂഷന്‍ സാക്ഷികളെ മുന്‍കരുതലോടെയേ നിശ്ചയിക്കൂ.


മഞ്ജു വാര്യരെ സാക്ഷിപറയാന്‍ നിര്‍ബന്ധിക്കും. രമ്യ നന്പീശന്‍, അനൂപ് ചന്ദ്രന്‍ എന്നിവര്‍ സാക്ഷികളാകും.

സംവിധായകന്‍ ലാലും കോടതിയില്‍ മൊഴി നല്‍കേണണ്ടതുണ്ട്. എന്നാല്‍ പ്രതികള്‍ക്ക് അനുകൂലമായി മൊഴി നല്‍കിയവരെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തില്ല. നടി ആക്രമിക്കപ്പെട്ട ദിവസം രാത്രി ദിലീപ് രമ്യാ നന്പീശന്‍റെ വീട്ടിലെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ചത് നിര്‍ണ്ണായകമാ ണ്. അത് കൊണ്ടാണ് രമ്യയെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. മിമിക്രിക്കാരെ വിമര്‍ശിച്ചതിന് തന്നെ സിനിമയില്‍ നിന്ന് ദിലീപ് ഒഴിവാക്കിയെന്ന് അനൂപ് ചന്ദ്രന്‍ പറഞ്ഞിരുന്നു. ദിലീപ് വൈരാഗ്യം തീര്‍ക്കുന്നതിന് തെളിവായി ഇത് ചൂണ്ടിക്കാണിക്കും.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍പകര്‍ത്തിയ മെമ്മറി കാര്‍ഡ് പള്‍സര്‍ സുനി ഏല്‍പ്പിച്ചു എന്ന് കരുതുന്ന അഡ്വ പ്രതീഷ് ചാക്കോ , അഡ്വ രാജു ജോസഫ് എന്നിവരില്‍ ഒരാളെ മാപ്പു സാക്ഷിയാക്കുന്നത് പൊലീസ് പരിഗണിക്കുന്നുണ്ട്. ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണി , പൊലീസുകാരന്‍ എന്നിവരെയും മാപ്പു സാക്ഷിയാക്കാന്‍ പരിഗണിച്ചിരുന്നു. അശ്ളീല ദൃശ്യങ്ങള്‍ പകര്‍ത്തിയ തൊണ്ടി മുതല്‍ ഇല്ലാതെ കുറ്റപത്രം സമര്‍പ്പിക്കാനും പൊലീസ് നിയമോപദേശം തേടിവരികയാണ്.

അതേസമയം കാവ്യയുടെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ നിന്ന് രണ്ടരമിനിട്ടുള്ള ദൃശ്യങ്ങള്‍ പിടിച്ചെടുത്തതായി സൂചനയുണ്ട്. ഫോണ്‍ ഒളിപ്പിച്ചതിനെ കുറിച്ച് അറിയാവുന്ന കാവ്യമാധവന്‍ നാദിര്‍ഷ എന്നിവര്‍ ഒന്നും മിണ്ടിയിട്ടില്ല. ഇത് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രോസിക്യൂഷന്‍ കേസ് ദുര്‍ബലമാകും. അതിന് വേണ്ടിയാണ് തൊണ്ടി മുതല്‍ ഒളിപ്പിച്ചതെന്നാണ് കരുതുന്നത്.

ദിലീപ് അറസ്റ്റിലായി 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ടതുണ്ട്. അതിനാല്‍ വേഗത്തില്‍ കാര്യങ്ങള്‍ നീക്കാനാണ് പൊലീസിന്‍റെ തീരുമാനം. കുറ്റപത്രം സമര്‍പ്പിച്ച കേസുകളില്‍ പിന്നീട് കുറ്റപത്രം പുതുക്കാന്‍ വകുപ്പുണ്ട്.

കാവ്യ, നാദിര്‍ഷ ഉള്‍പ്പെടെ പ്രതികളായേക്കും. അതേസമയ്മ്ന്‍ ദ്ളീപിന്‍റെ ജാമ്യാപേക്ഷ ഈ മാസം 26ന് ഹൈക്കോടതി പരിഗണിക്കും.