Friday 23 October 2020




സിദ്ധിഖും ഭാമയും കൂറുമാറി

By Sooraj Surendran.17 Sep, 2020

imran-azhar

 

 

കൊച്ചി: കൊച്ചിയിൽ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ചലച്ചിത്രതാരങ്ങളായ സിദ്ധിഖും ഭാമയും കൂറുമാറി. അ‌മ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്സൽ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മിൽ തർക്കമുണ്ടായെന്ന് നേരത്തെ സിദ്ധിഖും, ഭാമയും മൊഴി നൽകിയിരുന്നു. ഇന്ന് കോടതിയിൽ ഹാജരായ ഇരുവരും ഈ മൊഴി അംഗീകരിക്കാൻ തയാറായില്ല ഇതോടെയാണ് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. അതേസമയം ജാമ്യ വ്യവസ്ഥകൾ ലംഘിച്ച ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി കോടതി നാളെ പരിഗണിക്കും. ഇതിന് പിന്നാലെയാണ് സാക്ഷികളുടെ കൂറുമാറ്റം.