Tuesday 19 March 2024




ഒഡീഷ നടി നിഖിത അന്തരിച്ചു: മരണത്തിൽ ദുരൂഹത

By Sooraj Surendran .06 Jan, 2019

imran-azhar

 

 

കട്ടക്ക്: പ്രശസ്ത ഒഡീഷ നടി നിഖിത (32) അന്തരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിഖിത വീട്ടിന്റെ മുകൾ നിലയിൽ നിന്നും വീണത്. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിഖിത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് ആരോഗ്യനില ഗുരുതരമായതിനെ തുടർന്നാണ് മരിച്ചത്. സംഭവത്തെ തുടർന്ന് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. നടന്‍ ലിപന്‍ ആണ് ഭർത്താവ്. നാല് വയസുള്ള മകനുണ്ട് ഇവർക്ക്. ഒഡീഷ സീരിയൽ സിനിമ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു നിഖിത. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.