Tuesday 18 September 2018



നടി ഭാവന രാമണ്ണ ബിജെപിയില്‍ ചേര്‍ന്നു

By BINDU PP.10 May, 2018

imran-azhar

 

 


ബംഗളൂരു: കർണാടക തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് പ്രശസ്ത കന്നഡ നടി ഭാവന രാമണ്ണ ബി ജെ പിയിലേക്ക് ചേരുന്നതായുള്ള പ്രഖ്യാപനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. അവസാന നിമിഷത്തിലാണ് പ്രഖ്യാപനം നടന്നിരിക്കുന്നത്.

 

നേരത്തെ കോൺഗ്രസിന്റെ ഭാഗമായാണ് നടി നിന്നിരുന്നത്. പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് ബി.ജെ.പിയില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചത്.നന്ദിനി രാമണ്ണ എന്ന ഭാവന രാമണ്ണ 2002 ലും 2012 ലും മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയിട്ടുണ്ട്.2013ലെ നിയമസഭാ തെരഞ്ഞടുപ്പിലും 2014ലെ ലോക്‌സഭാ തെരഞ്ഞടുപ്പിലും കോണ്‍ഗ്രസ് പ്രചരണരംഗത്ത് സജീവമായിരുന്നു ഭാവന.