Saturday 21 April 2018

ദിലീപിന്‍റെ വീട്ടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അഡീഷണല്‍ എസ് ഐക്ക് പക്ഷാഘാതം

By praveen prasannan.17 Jul, 2017

imran-azhar

ആലുവ: നടന്‍ ദിലീപിന്‍റെ കൊട്ടാരക്കടവിലെ വീട്ടില്‍ സുരക്ഷ ജോലിക്ക് നിയോഗിച്ചിരുന്ന അഡീഷണല്‍ എസ് ഐക്ക് പക്ഷാഘാതം. എടത്തല സ്റ്റേഷനിലെ അഡീഷണല്‍ എസ് ഐ കെ കെ കുഞ്ഞു മുഹമ്മദിനാണ് പക്ഷാഘാതം ഉണ്ടായത്.

കുഞ്ഞുമുഹമ്മദിനെ ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വലതു കൈയുടെയുടെയും കാലിന്‍റെയും ചലനശേഷി നഷ്ടമായി. സംസാരിക്കാനും കഴിയുന്നില്ല.

അടുത്ത ജനുവരിയില്‍ സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കെയാണ് അസുഖം ബാധിച്ചത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ താരത്തിന്‍റെ ഹോട്ടലുകള്‍ക്കും മറ്റും നേരെ വിവിധ രാഷ്ട്രീയ സംഘടനകള്‍ ആക്രമണം നടത്തിയിരുന്നു. തുടരെനാണ് താരത്തിന്‍റെ വീട്ടില്‍ സുരക്ഷയ്ക്ക് പൊലീസിനെ നിയോഗിച്ചത്.