Wednesday 19 September 2018



ആധാർ സുരക്ഷ പ്രതിസന്ധിയിൽ; വ്യാജ നമ്പറുകൾ സൃഷ്ടിക്കാനാകുമെന്ന് റിപ്പോർട്ട്

By Sooraj S.11 Sep, 2018

imran-azhar

 

 

ന്യൂ ഡൽഹി: ആധാർ വിവരങ്ങളുടെ സുരക്ഷയുടെ കാര്യത്തിൽ പ്രതിസന്ധി. ആധാർ വിവരങ്ങൾ ചോർത്താനാകുമെന്നും,വ്യാജ നമ്പറുകൾ സൃഷ്ടിക്കാനാകുമെന്നും റിപ്പോർട്ട്. ചോർച്ചയ്ക്ക് കാരണമായത് സ്വകാര്യ ഓപ്പറേറ്റർമാരിലൂടെ ആധാർ നമ്പർ എൻറോൾമെന്റ് നടത്താനുള്ള പദ്ധതിയാണെന്നാണ് പ്രാഥമിക നിഗമനം. ആധാർ നമ്പറുകൾ ശേഖരിക്കുന്നതും, വിവരങ്ങൾ ശേഖരിക്കുന്നതും യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ വികസിപ്പിച്ച സോഫ്റ്റ്‌വെയർ വഴിയാണ്.. എന്നാൽ ഈ സോഫ്റ്റ്‌വെയറിന്റെ സഹായം ഇല്ലാതെ ഹാക്കർമാർ വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയർ വഴി വ്യാജ നമ്പറുകൾ സൃഷ്ടിക്കാൻ കഴിയുമെന്നതാണ് പുതിയ വിവരം. 25000 രൂപാ വിലവരുന്ന പാച്ച് സോഫ്റ്റ്‌വെയർ ആണ് ഹാക്കർമാർ ഇതിനായി ഉപയോഗിക്കുന്നത്. എൻറോൾമെൻറ് സെന്ററുകൾ,ബയോമെട്രിക് ആധികാരികത ഉറപ്പുവരുത്തൽ സംവിധാനം തുടങ്ങിയ കാര്യങ്ങൾ പാച്ച് സോഫ്റ്റ്‌വെയർ വഴി ചെയ്യാനാകുമെന്നാണ് കണ്ടെത്തൽ. ആധാർ വിവര ചോർച്ചയെ കുറിച്ച് ഹഫ് പോസ്റ്റ് ആധാർ അതോറിറ്റിയോട് വിവരങ്ങൾ ചോദിച്ചുവെങ്കിലും പ്രതികരണം ഉണ്ടായില്ല.