Tuesday 17 September 2019




കോപ്പിയടിച്ചെന്ന സംശയത്തെ തുടര്‍ന്ന് വസ്ത്രമഴിച്ചുള്ള പരിശോധനയ്ക്കു വിധേയയായ വിദ്യാര്‍ഥിനി ജീവനൊടുക്കി

By anju.08 Mar, 2019

imran-azhar


റായ്പുര്‍:. പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന സംശയത്തെ തുടര്‍ന്ന് വസ്ത്രമഴിച്ചുള്ള പരിശോധനയ്ക്കു വിധേയയായ ആദിവാസി വിദ്യാര്‍ഥിനി ജീവനൊടുക്കി. ഛത്തിസ്ഗഡിലെ ജഷ്പുര് ജില്ലയിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണു സംഭവം.

 

പത്താം ക്ലാസ് പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിനി കോപ്പിയടിച്ചെന്ന സംശയത്തെ തുടര്‍ന്ന് നിരീക്ഷക സംഘം വിദ്യാര്‍ഥിനിയുടെ വസ്ത്രമഴിച്ചു പരിശോധന നടത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയില്‍ നിന്ന് സംശയകരമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

 

സംഭവത്തില് അന്വേഷണം വേണമെന്നു പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. സംഭവത്തിനുശേഷം മാനസികമായി തകര്‍ന്ന നിലയിലായിരുന്നെന്നും പരീക്ഷയില്‍ മെച്ചപ്പെട്ട മാര്‍ക്ക് വാങ്ങാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് ഈ പ്രശ്‌നമെന്നാണു തങ്ങള്‍ കരുതിയതെന്നും മാതാപിതാക്കള്‍ പറയുന്നു.

 

വിദ്യാര്‍ഥിനിയുടെ യൂണിഫോം അഴിച്ചു പരിശോധിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ജില്ലാ ഭരണകൂടം നിഷേധിച്ചു. പരിശോധന നടന്നെങ്കിലും വിദ്യാര്‍ഥിനിയുടെ വസ്ത്രമഴിച്ചു പരിശോധിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.