Thursday 20 September 2018



ഉന്നത വിദ്യാഭ്യാസ പ്രവേശന പരീക്ഷാ നടത്തിപ്പിന് പുതിയ ഏജന്‍സി

By BINDU PP.07 Jul, 2018

imran-azhar

 

 


ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ പ്രവേശന പരീക്ഷാ നടത്തിപ്പിന് പുതിയ ഏജന്‍സി. ഇനി മുതല്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) ആണ് പരീക്ഷകള്‍ നടത്തുക. ജെഇഇ, യുജിസി നെറ്റ്, സിഎംഎടി എന്നീ പരീക്ഷകള്‍ ഏജന്‍സിക്ക് കീഴില്‍ കംപ്യൂട്ടര്‍ അധിഷ്ടിതമായി നടക്കും. ജെഇഇ, നീറ്റ് എന്നീ പരീക്ഷകള്‍ വര്‍ഷത്തില്‍ ഒന്നില്‍ കൂടുതല്‍ തവണ നടത്തും.ജെഇഇ പരീക്ഷ ജനുവരി, ഏപ്രില്‍ മാസങ്ങളിലും, നീറ്റ് പരീക്ഷ ഫെബ്രുവരിയിലും മെയ് മാസത്തിലും രണ്ട് തവണകളായി നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ നഷ്ടപ്പെട്ട് പോകുന്നത് കൊണ്ടാണ് രണ്ട് തവണയായി പരീക്ഷ നടത്തുന്നത്.ഐ.ഐ.ടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെ.ഇ.ഇ, അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് (നീറ്റ്) എന്നിവ അടുത്ത വര്‍ഷം മുതല്‍ വര്‍ഷത്തില്‍ രണ്ട് തവണ നടത്താന്‍ തീരുമാനിച്ചു.നെറ്റ് പരീക്ഷ ഡിസംബര്‍ മാസവും ജെ.ഇ.ഇ പരീക്ഷ ജനുവരി, ഏപ്രില്‍ മാസങ്ങളിലും നീറ്റ് പരീക്ഷ ഫെബ്രുവരി, മെയ് മാസങ്ങളിലായിരിക്കും ഇനി നടത്തുക. ഫീസ്, സിലബസ് എന്നിവയില്‍ മാറ്റമുണ്ടാകില്ല.