Thursday 21 September 2017

ലൈംഗികാവശ്യത്തിന് അമ്മയെയും കുട്ടിയെയും ആവശ്യപ്പെട്ട് പരസ്യം: സ്കൂള്‍ ജീവനക്കാരന്‍ പിടിയില്‍

By online desk.01 Sep, 2017

imran-azhar

മര്‍ഫ്രീസ്ബൊറോ: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിന് സ്കൂള്‍ ജീവനക്കാരന്‍ പിടിയില്‍. ടെക്സാസ് മര്‍ഫ്രീസ്ബൊറൊ പൊലീസിലെ പ്രത്യേക വിഭാഗമാണ് ഒരാഴ്ച നീണ്ട അന്വേഷണങ്ങള്‍കൊടുവിലാണ് മുപ്പത്തിയെട്ടുകാരനായ ബ്രയാന്‍ കെയ്ത്ത് വാട്സനെ പരാജയപ്പെടുത്തിയത്.

ലൈംഗിക ബന്ധത്തിന് അമ്മയെയും കുട്ടിയെയും ആവശ്യമുണ്ടെന്ന് കാട്ടി നേരത്തേ ഇയാള്‍ പരസ്യം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഡിറ്റക്ടീവ് ഓഫീസര്‍മാര്‍ ഇയാളെ കുടുക്കാന്‍ പ്രത്യേകം പദ്ധതി തയാറാക്കിയിരുന്നു. താത്പര്യമുള്ളയാളെന്ന് കാട്ടി മറുപടി അയച്ച് സ്വകാര്യ ഹോട്ടലിലേക്ക് വിളിച്ച് വരുത്തി ഡിറ്റക്ടീവുകള്‍ വാട്സനെ പിടികൂടുകയായിരുന്നു.

ഇയാള്‍ ഹോട്ടലില്‍ വന്നത് അമ്മേയും പന്ത്രണ്ട്വയസുള്ള മകളെയും പ്രതീക്ഷിച്ചായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പ്രതിയെ വലയിലാക്കുകയായിരുന്നു.

ഇയാളെ റുഥര്‍ഫോര്‍ഡ് കൌണ്ടി ജയിലിലേക്കയച്ചു. ഇലക്ട്രോണിക് ടെക്നീഷ്യനാണ് ബ്രയാന്‍ കെ യ് ത്ത് വാട്സന്‍. മറ്റ് ചില കുട്ടികളെയും ഇയാള്‍ നോട്ടമിട്ടിരുന്നതായാണ് പൊലീസ് പറയുന്നത്.