Monday 22 October 2018



സ്വയം പര്യാപ്തതയിലൂടെ മാത്രമേ ഉന്നതിയിലെത്താനാകു അഡ്വ. ബെൻഡാർവിൻ

By Online Desk.12 Oct, 2018

imran-azhar

 

 

നെയ്യാറ്റിൻകര;- സ്വയം പര്യാപ്തതയിലൂടെ മാത്രമേ നമുക്ക് ഉന്നതിയിലേക്കെത്തിച്ചേരാനാകൂവെന്നും അതിനു ഉത്തമ ഔഷധമാണ് വിദ്യാഭ്യാസമെന്നും ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ബെൻഡാർവിൻ പറഞ്ഞു. അന്താരാഷ്ട്ര ബാലികദിനത്തോടനുബന്ധിച്ചു കാരക്കോണം പരമുപിള്ള മെമ്മോറിയൽ ഹൈ സ്കൂളിൽ കലാകൗമുദി സംഘടിപ്പിച്ച പെൺകുട്ടികൾക്കൊപ്പം എന്ന പരിപാടിയുടെ ഉത്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.അറിവ് നേടുന്നതിലൂടെയുണ്ടാകുന്ന തിരിച്ചറിവ് ചതികളിൽ പെടാതെ നമ്മെ സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

സ്കൂൾ ഹെഡ്മിസ്ട്രസ് എൽ. ഉഷയുടെ അധ്യക്ഷതയിൽ നടന്നയോഗത്തിൽ കുട്ടികളുടെ വായനാശീലം വളർത്തുന്നതിന്റെ ഭാഗമായി കലാകൗമുദി നടപ്പിലാക്കിവരുന്ന അക്ഷരജാലകം പദ്ധതിക്ക്‌ ഗൗരി സൺ ഫുഡ് പ്രോഡക്റ്റ് കമ്പനി ചെയർമാൻ ആർ.ആർ. ഹരികുമാർ സ്കൂളിലേക്ക് സ്പോൺസർ ചെയ്ത കലാകൗമുദി പത്രത്തിന്റെ പ്രകാശന കർമ്മം മുഖ്യ പ്രഭാഷണം നടത്തിയ മുൻ സഹകരണ ഓംബുഡ്സ്മാൻ അഡ്വ. എ. മോഹൻദാസ് നിർവഹിച്ചു.ബാലികാടിനാഘോഷത്തിന്റെ ഭാഗമായി കലാകൗമുദി സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ രചന മത്സരങ്ങളുടെ വിജയികൾക്ക് ബി.ജെപി. ജില്ലാ ജനറൽ സെക്രട്ടറി ബിജു.ബി നായർ ഉപഹാരങ്ങൾ നൽകി . കലാകൗമുദി നെയ്യാറ്റിൻകര ലേഖകൻ കുന്നത്തുകാൽ മണികണ്ഠൻ ആമുഖപ്രഭക്ഷണം നടത്തി.കലാകൗമുദി ദിനപത്രം വാർഷിക വരിയുടെ വിതരണ ഉദ്‌ഘാടനം ജെ.എസ്.എസ് സംസ്ഥാന സെൻട്രൽ കമ്മിറ്റി അംഗം രാമപുരം വി.കെ ശിവാനന്ദൻ നിർവഹിച്ചു. ബി.ജെ.പി. പാറശാല മണ്ഡലം ജനറൽ സെക്രട്ടറി അരുവിയോട് സജി , സ്കൂൾ സ്റ്റാഫ് സെക്രട്ടറി എസ. ശ്രീകുമാർ, അദ്യാപകൻ കെ.എസ് രാജേഷ്, നോൺടീച്ചിങ് സ്റ്റാഫ്‌ പ്രശാന്ത് പി.കെ,പി.ടി.എ പ്രസിഡന്റ് എസ് സതീഷ്‌കുമാർ, കലാകൗമുദി പാറശാല