Friday 16 November 2018


സെന്‍കുമാറിനെതിരെ അഡ്വ. ദുഷ്യന്ത് ദവെ

By sruthy sajeev.10 Jul, 2017

imran-azhar

ദില്‌ളി: മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ രാഷ്ര്ടീയ നിലപാട് അറിഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തിന് വേണ്ടി സുപ്രീം കോടതിയില്‍ കേസ് വാദിക്കില്‌ളായിരുന്നുവെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. ദുഷ്യന്ത് ദവെ അഭിപ്രായപെ്പട്ടു. സെന്‍കുമാറിന്റെ ബി.ജെ.പി പ്രവേശനം സജീവ ചര്‍ച്ചയായ
സാഹചര്യത്തിലാണ് ദുഷ്യന്ത് ദവെയുടെ പ്രതികരണം.

 

ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സംസ്ഥാന പൊലീസ് തലപ്പത്ത് നിന്ന് മാറ്റിയ
സെന്‍കുമാറിന് ഡി.ജി.പി സ്ഥാനം തിരികെ കിട്ടാന്‍ വേണ്ടി വാദിച്ചവരില്‍ ഒരാള്‍ ദുഷ്യന്ത് ദവെയായിരുന്നു. കേസ് വാദിച്ചുപോയതില്‍ നിരാശയും വേദനയുമുണ്ടെന്നും ദവെ ഇന്ന് പ്രതികരിച്ചു.
അതേസമയം സെന്‍കുമാറിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് ദേശീയ നിര്‍വ്വഹകസമിതിയഗം അഡ്വ പി.എസ് ശ്രീധരന്‍ പിള്ള രംഗത്തെത്തി. ഇരുമുന്നണികളിലേയും പ്രവര്‍ത്തന പാരമ്പര്യമുള്ള ചില നിയമസഭാംഗങ്ങളും വൈകാതെ ബി.ജെ.പിയിലേക്ക് എത്തുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.