Wednesday 23 January 2019


താലിബാൻ യു എസ് ചർച്ച പുരോഗമിക്കുന്നു. ശുഭാപ്തി വിശ്വാസത്തിൽ യു എസ്

By Sooraj Surendran.18 Nov, 2018

imran-azhar

 

 

കാബൂൾ: താലിബാനും, യുഎസ് പ്രത്യേക ദൗത്യസംഘവും തമ്മിലുള്ള കൂടിക്കാഴ്ചകൾ പുരോഗമിക്കുന്നു. ഖത്തറിൽ ഒക്ടോബറിൽ നടന്ന കൂടിക്കാഴ്ച മൂന്നു ദിവസം നീണ്ടു. എന്നാൽ ഇനിയുള്ള ചർച്ചകൾ എന്ന് എവിടെവെച്ച് എന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇപ്പോഴും രാജ്യത്തിന്റെ പകുതി ഭാഗവും താലിബാന്റെ കൈവശമാണ്. മാത്രമല്ല രാജ്യത്ത് താലിബാൻ ആക്രമണം കവർന്നത് നിരവധി ജീവനാണ്. പ്രധാനമായും താലിബാൻ ലക്ഷ്യം വെക്കുന്നത് സർക്കാർ ഉദ്യോഗസ്ഥരെയും, സൈനികരെയുമാണ്. നിലവിലെ ചർച്ചകളുടെ അടിസ്ഥാനത്തിൽ അടുത്ത വർഷം ഏപ്രിൽ 20നു മുന്നോടിയായി സമാധാന കരാർ ഉണ്ടാകുമെന്നാണു ദൗത്യ സംഘത്തിന്റെ വിലയിരുത്തൽ. നടക്കാൻ പോകുന്ന ചർച്ചയിൽ താലിബാൻ നിരവധി ആവശ്യങ്ങൾ ഉന്നയിക്കുമെന്നാണ് സൂചന. അഫ്ഗാനിൽ നിന്ന് അവസാനത്തെ യുഎസ് സൈനികനും ഒഴിഞ്ഞു പോകുന്നത് എന്നാണെന്നതിന്റെ കൃത്യമായ ദിവസം പറയണമെന്നതാണ് ഒന്ന്. ജയിലിലടച്ച താലിബാൻ നേതാക്കളെ പുറത്തുവിടണമെന്നതാണു രണ്ടാമത്തെ ആവശ്യം.ഇത്തരത്തിലുള്ള ആവശ്യങ്ങളാണ് താലിബാൻ ഉന്നയിക്കുന്നത്. അടുത്ത വർഷം ഏപ്രിലോടെ സമാധാനത്തിന്റെ പാതയിലൂടെ സഞ്ചരിക്കാനാകുമെന്ന പ്രത്യാശയിലാണ് ദൗത്യ സംഘം.