Monday 25 October 2021




കാബൂൾ വിമാനത്താവളം കയ്യടക്കി താലിബാൻ; ടെർമിനൽ തകർത്തു, യു.എസ്. 73 വിമാനങ്ങൾ ഉപേക്ഷിച്ചു

By സൂരജ് സുരേന്ദ്രന്‍.31 Aug, 2021

imran-azhar

 

 

കാബൂൾ: കാബൂൾ വിമാനത്താവളം കയ്യടക്കി താലിബാൻ. ടെർമിനലുകൾ തകർത്ത് നാമവിശേഷമാക്കിയ നിലയിലാണ്. മറ്റ് രാജ്യങ്ങളിലെ സൈനികർ അഫ്ഗാൻ വിട്ടതിന് പിന്നാലെയാണ് വിമാനത്താവളത്തിൽ താലിബാൻ ഭീകരരുടെ അഴിഞ്ഞാട്ടം.

 

വിമാനത്താവളത്തില്‍ സുരക്ഷാ പ്രശ്നം നിലനില്‍ക്കുന്നുണ്ടെങ്കിലും ഏതെങ്കിലും വിദേശരാജ്യത്തിന്റെ സൈനിക സാന്നിധ്യം അഫ്ഗാനില്‍ അനുവദിക്കല്ലെന്ന് താലിബാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

താലിബാന്‍ വക്താവ് സാബിഹുള്ള മുജാഹിദിന്റെ നേതൃത്വത്തില്‍ ഒരുസംഘമാണ് വിമാനത്താവളം കയ്യടക്കിയെന്ന അവകാശവാദം ഉന്നയിച്ചത്. 73 വിമാനങ്ങളാണ് യുഎസ് ഉപേക്ഷിച്ചു പോയത്.

 

മില്യണ്‍ ഡോളര്‍ വില വരുന്ന 70 എം.ആര്‍.എ.പി. കവചിത വാഹനങ്ങളും 27 ഹംവീസും യു.എസ്. ഉപയോഗശൂന്യമാക്കിയവയില്‍ ഉള്‍പ്പെടുന്നു.

 

വിമാനത്താവളത്തെ റോക്കറ്റാക്രമണത്തില്‍നിന്നു സംരക്ഷിക്കുന്നതിന് സ്ഥാപിച്ചിരുന്ന സംവിധാനവും താലിബാൻ നശിപ്പിച്ചു.

 

വിമാനത്താവളത്തിലേക്കുള്ള വഴികളില്‍ സ്ഥാപിച്ചിരുന്ന ചെക്ക്‌പോസ്റ്റുകള്‍ നീക്കംചെയ്തിട്ടുണ്ട്.