Monday 25 October 2021




സെപ്റ്റംബര്‍ 11ന് അഫ്ഗാനിൽ ഭരണം തുടങ്ങാൻ താലിബാൻ; പഞ്ച്ശീറിലെ അഹ്മ്മദ് ഷാ മസൂദിന്റെ ശവകുടീരം തകർത്തു

By സൂരജ് സുരേന്ദ്രന്‍.09 Sep, 2021

imran-azhar

 

 

കാബൂൾ: സർക്കാർ രൂപീകരണം പൂർത്തിയായതിന് പിന്നാലെ അഫ്ഗാനിസ്ഥാനിൽ ഭരണം തുടങ്ങാൻ താലിബാൻ. അമേരിക്കയില്‍ 2001 സെപ്റ്റംബര്‍ 11ന് നടന്ന ഭീകരാക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ ഭരണം ആരംഭിക്കാൻ താലിബാൻ പദ്ധതിയിടുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

 

മുല്ല ഹസന്‍ അഖുന്ദിന്റെ നേതൃത്വത്തിലാണ് പുതിയ സർക്കാർ രൂപവത്കരിച്ചത്. മുല്ല അബ്ദുള്‍ ഗനി ബറാദറാണ് ഉപപ്രധാനമന്ത്രി. മന്ത്രിമാരുടെ പട്ടിക ഇങ്ങനെ: അഫ്ഗാനിലെ രണ്ടാമത്തെ ഉപനേതാവ് മൗലവി ഹന്നാഫിയാകും.

 

അതേസമയം അതേസമയം അഫ്ഗാന്‍ വിമത കമാന്‍ഡറും വടക്കന്‍ സഖ്യത്തിന്റെ സ്ഥാപകനുമായ അഹ്മ്മദ് ഷാ മസൂദിന്റെ പഞ്ച്ശീറിലെ ശവകുടീരം താലിബാന്‍ തകര്‍ത്തു.

 

ഇതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു.

 

പഞ്ച്ശീറിന്റെ സിംഹം' എന്ന് വിളിപ്പേരുള്ള മസൂദ് 1989 ല്‍ സോവിയറ്റുകളെ പരാജയപ്പെടുത്തിയിരുന്നു.