Thursday 27 February 2020




പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കി പഞ്ചാബ്

By Sooraj Surendran .17 Jan, 2020

imran-azhar

 

 

ചണ്ഡിഗഢ്: കേരളത്തിന് പിന്നാലെ കേന്ദ്രസർക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി പഞ്ചാബും. നിയമസഭയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് പഞ്ചാബ്. പൗരത്വ നിയമം ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങള്‍ക്കും മതേതര അടിത്തറയ്ക്കും എതിരാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു.


പൗരത്വ നിയമത്തിനെതിരെ പഞ്ചാബ് പ്രമേയം പാസാക്കിയതിൽ പ്രതിഷേധിച്ച് എഎപി എംഎല്‍എമാരും ബിജെപിയുടെ സഖ്യകക്ഷിയായ അകാലിദള്‍ എംഎല്‍എമാരും സഭയിൽ നിന്നും ഇറങ്ങിപ്പോയി. രണ്ട് ദിവസമായി ചേർന്ന പ്രത്യേക നിയമസഭ സമ്മേളനത്തിലാണ് പഞ്ചാബ് പ്രമേയം പാസാക്കിയത്. ആരോഗ്യമന്ത്രി ബ്രാം മൊഹീന്ദ്രയാണ് വെള്ളിയാഴ്ച സഭയിൽ പ്രമേയം അവതരിപ്പിച്ചത്.