Friday 27 May 2022




തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; കോളജിലേക്കും ഡ്രൈവിങ് സ്‌കൂളിലേക്കും പെട്രോള്‍ ബോംബേറ്

By Avani Chandra.27 Jan, 2022

imran-azhar

 

തിരുവനന്തപുരം: തിരുവനന്തപുരം ധനുവച്ചപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. കോളജിലേക്കും ഡ്രൈവിങ് സ്‌കൂളിലേക്കും പെട്രോള്‍ ബോംബുകള്‍ വലിച്ചെറിയുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ സംഘമാണ് അക്രമം നടത്തിയത്. പെട്രോള്‍ ബോംബുകള്‍ വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം കോളജിന് മുന്നിലെ വാഹനം തകര്‍ക്കുകയും കൊടിമരം നശിപ്പിക്കുകയും ചെയ്തു.

 

തുടര്‍ന്നായിരുന്നു ഡ്രൈവിങ് സ്‌കൂളിലേക്ക് ബോംബ് വലിച്ചെറിയുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തത്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഈ പ്രദേശത്ത് ഗുണ്ടാ സംഘം രണ്ട് വീടുകളില്‍ കയറി കുടുംബാംഗങ്ങളെ മര്‍ദിച്ചിരുന്നു. അന്ന് വനിതാ പൊലീസ് അടക്കമുള്ളവര്‍ക്ക് പരുക്കേറ്റിരുന്നു. ഈ സംഭവത്തില്‍ പ്രതികള്‍ക്കായി തിരച്ചില്‍ നടക്കുമ്പോഴാണ് കഴിഞ്ഞ ദിവസം വീണ്ടും ആക്രമണം ഉണ്ടായത്.