Tuesday 22 September 2020




ആത്മനിര്‍ഭര്‍ ഭാരത്; കർഷകർക്ക് കൂടുതൽ സഹായവുമായി മോദി

By Sooraj Surendran .15 Aug, 2020

imran-azhar

 

 

ന്യൂ ഡൽഹി: ആത്മനിര്‍ഭര്‍ ഭാരത് എന്ന കേന്ദ്രസർക്കാരിന്റെ സ്വപ്ന പദ്ധതിയുമായി ബന്ധപ്പെട്ട് കർഷകർക്ക് കൂടുതൽ സഹായവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. രാജ്യത്തെ കർഷകർക്ക് ആധുനിക അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് ഒരു ലക്ഷം കോടിയുടെ അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് രൂപവത്കരിച്ചതായി മോദി അറിയിച്ചു. ഇതിലൂടെ രാജ്യത്തെ കർഷകർ സ്വയംപര്യാപ്തരായി മാറുമെന്നും, രാജ്യത്തിൻറെ കാർഷിക മേഖലയും സ്വയംപര്യാപ്തമായി മാറുമെന്നും മോദി പറഞ്ഞു. ഇന്ന് നിരവധി വലിയ കമ്പനികള്‍ ഇന്ത്യയിലേക്ക് ശ്രദ്ധതിരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിര്‍മിക്കുക എന്നതിനൊപ്പം ലോകത്തിന് വേണ്ടി നിര്‍മിക്കുക എന്ന മന്ത്രവുമായി നാം മുന്നോട്ടുപോകണം. കഴിഞ്ഞ വര്‍ഷം മാത്രം നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 18 ശതമാനത്തിന്റെ വര്‍ധനവാണ് രാജ്യത്തുണ്ടായത്. ലോകം ഇന്ത്യയെ ആത്മവിശ്വാസത്തോടെയാണ് നോക്കികാണുന്നതെന്നും ചെങ്കോട്ടയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് കൊണ്ട് മോദി പറഞ്ഞു.