Sunday 07 June 2020




കോവിഡ് 19: ഇന്ത്യ സമൂഹവ്യാപനത്തിലേക്ക് കടന്നുവെന്ന് എ​യിം​സ് ഡ​യ​റ​ക്ട​ർ

By Sooraj Surendran .06 Apr, 2020

imran-azhar

 

 

ന്യൂ ഡൽഹി: കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി ഡൽഹി എയിംസ് ഡയറക്ടർ രണ്‍ദീപ് ഗുലേറിയ രംഗത്ത്. രാജ്യത്ത് കൊറോണ വൈറസ് വ്യാപനം മൂന്നാം ഘട്ടമായ സമൂഹ വ്യാപനത്തിലേക്ക് എത്തിയിരിക്കുന്നു. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു രണ്‍ദീപ് ഗുലേറിയയുടെ പ്രതികരണം. രാജ്യം ഇതുവരെ രണ്ടാം ഘട്ടത്തിലായിരുന്നു. മുംബൈ പോലുള്ള ചില നഗരങ്ങളിൽ കൊറോണ ബാധിതരുടെ എണ്ണം അതിവേഗം വർധിക്കുന്നു. ഇതാണ് സമൂഹ വ്യാപനത്തിലേക്ക് രാജ്യം എത്തിയിരിക്കുന്നു എന്നുപറയാൻ ഇടയായ സാഹചര്യമെന്നും രണ്‍ദീപ് ഗുലേറിയ പറഞ്ഞു. നിസാമുദീനിലെ തബ്‌ലീഗ് സമ്മേളനം സമൂഹവ്യാപനത്തിന്‍റെ മുഖ്യകാരണങ്ങളിൽ ഒന്നാണെന്നും അദ്ദേഹം പ്രത്യേകം പരാമർശിച്ചു. അതേസമയം രാജ്യത്തിൻറെ ഭൂരിഭാഗം പ്രദേശങ്ങളിലും കൊറോണ വൈറസ് ബാധ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ 10ന് ശേഷമേ സമൂഹവ്യാപനം വലിയതോതിൽ ഉണ്ടായോ എന്ന് വ്യക്തമാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.