Monday 22 October 2018



വ്യോമസേനാ ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി

By Sooraj S.12 Oct, 2018

imran-azhar

 

 

ന്യൂ ഡൽഹി: മോശം കാലാവസ്ഥയായതിനെ തുടർന്ന് വ്യോമസേനയുടെ വിമാനം അടിയന്തരമായി നിലത്തിറക്കി. മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്ററിന് വ്യോമതാവളവുമായുള്ള ബന്ധം നഷ്ടമാകുകയായിരുന്നു. വ്യോമസേനയുടെ എംഐ-17 ഹെലികോപ്റ്ററാണ് ഇതേ തുടർന്ന് അടിയന്തരമായി നിലത്തിറക്കിയത്. ഹെലികോപ്റ്ററിൽ 16 പേരാണ് ഉണ്ടായിരുന്നത്. ഇവർ സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി. ആസാമിലെ ജോർഹാതിൽ‌നിന്നും അരുണാചലിലെ ടുടിംഗിലെക്കു വരികയായിരുന്ന ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്.