Sunday 07 June 2020




ഏപ്രിൽ 30 വരെയുള്ള എയർ ഇന്ത്യയുടെ ആഭ്യന്തര-അന്തരാഷ്ട്ര സര്‍വീസുകളുടെ ബുക്കിങ് നിര്‍ത്തിവെച്ചു

By Sooraj Surendran .04 Apr, 2020

imran-azhar

 

 

ന്യൂ ഡൽഹി: ഏപ്രിൽ 30 വരെയുള്ള എയർ ഇന്ത്യയുടെ ആഭ്യന്തര-അന്തരാഷ്ട്ര സര്‍വീസുകളുടെ ബുക്കിങ് നിര്‍ത്തിവെച്ചതായി അധികൃതർ അറിയിച്ചു. ഏപ്രിൽ 14ന് രാജ്യത്ത് ലോക്ക്ഡൗൺ അവസാനിക്കാനിരിക്കെ സർക്കാരിന്റെ തീരുമാനം അറിഞ്ഞ ശേഷം മാത്രമേ ഇത് സംബന്ധിച്ച് കൂടുതൽ തീരുമാനങ്ങൾ ഉണ്ടാകുവെന്നും എയര്‍ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി. ഏപ്രില്‍ 14-ന് ശേഷം ഏത് തീയതിയിലേക്കും വിമാന ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി പ്രദീപ് സിങ് ഖരോള പറഞ്ഞു. അതേസമയം 15ാം തീയതി മുതൽ ബുക്കിംഗുകൾക്ക് സൗകര്യമുണ്ടെന്ന് വിസ്താര എയർലൈൻസ് അറിയിച്ചു. ലോക്ക്ഡൗൺ നീട്ടുന്നതുമായി ബന്ധപ്പെട്ട് തീരുമാനം ഉണ്ടായില്ലെങ്കിൽ സർവീസ് നടത്തുമെന്നും അധികൃതർ അറിയിച്ചു.