Monday 30 November 2020




ഡൽഹിയടക്കമുള്ള തലസ്ഥാന നഗരങ്ങളിൽ വായുമലിനീകരണം ഉണ്ടാക്കുന്നത് അഞ്ചു വർഷം വരെ തടവോ ഒരു കോടി രൂപ വരെ പിഴയോ ലഭിക്കാവുന്ന കുറ്റമാക്കി

By online desk .29 Oct, 2020

imran-azhar



ഡൽഹി: ഡൽഹിയടക്കമുള്ള തലസ്ഥാന നഗരങ്ങളിൽ വായുമലിനീകരണം ഉണ്ടാക്കുന്നത് അഞ്ചു വർഷം വരെ തടവോ ഒരു കോടി രൂപ വരെ പിഴയോ ലഭിക്കാവുന്ന കുറ്റമാക്കി. വായു മലിനീകരണം തടയാൻ ലക്ഷ്യമിട്ടു കേന്ദ്രസർക്കാർ കൊണ്ടുവന്ന ഓർഡിനൻസിലാണ് ശിക്ഷ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഈ വിഷയത്തിൽ സുപ്രീം കോടതി കർശന നിലപാട് സ്വീകരിച്ചതോടെ കേന്ദ്രസർക്കാർ നിയമനിർമാണം നടത്തിയത്. വായു മലിനമാക്കുന്നവർ അഞ്ചു വർഷം വരെ തടവോ ഒരു കോടി രൂപ വരെ പിഴയോ ലഭിക്കുന്ന കുറ്റമാക്കി ഓർഡിനൻസ് ഇറക്കി.

 

ഓർഡിനൻസ് രാഷ്‌ട്രപതി അംഗീകാരം നൽകിയതോടെ അത് നിയമമായി. ഓർഡിനൻസ് പ്രകാരം ഓർഡിനൻസ് പ്രകാരം മലിനീകരണം തടയാൻ സ്ഥിരം കമ്മീഷൻ നിലവിൽ വരും. കമ്മീഷൻ ഉത്തരവുകൾ പാലിച്ചില്ലെങ്കിലാണ് തടവോ പിഴയോ ലഭിക്കുക. 18 അംഗ കമ്മീഷനിൽ ഡൽഹി, യു പി , രാജസ്ഥാൻ, പഞ്ചാബ് , ഹരിയാന, സംസ്ഥാനങ്ങളുടെ പ്രതിനിധികളുണ്ടാവും. സമിതിയുടെ മുഴുവൻ സമയ ചെയർ പേഴ്സണെ കേന്ദ്രസർക്കാർ നിയമിക്കും